ഫിഫ ക്ലബ് ലോകകപ്പ് അമേരിക്കയിൽ അടുത്ത വർഷം ജൂണിൽ

ന്യൂയോർക്ക്
ഫിഫ ക്ലബ് ലോകകപ്പിന് അമേരിക്ക വേദിയാകും. അടുത്തവർഷം ജൂൺ 15 മുതൽ ജൂലൈ 13 വരെയാണ് ലോകകപ്പ്. ടീമുകളുടെ എണ്ണം 32 ആയി ഉയർത്തിയതിനുശേഷമുള്ള ആദ്യപതിപ്പാണിത്. ആറ് വൻകരകളിൽനിന്നുള്ള ക്ലബ്ബുകൾ ഭാഗമാകും. 12 വേദികളിലായി ആകെ 63 മത്സരങ്ങൾ അരങ്ങേറും. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിലാണ് ഫൈനൽ. 2026 ലോകകപ്പ് ഫുട്‌ബോൾ ഫൈനലും ഇതേ വേദിയിലാണ്.
0 comments