ലണ്ടൻ
എഫ്എ കപ്പ് ഫുട്ബോൾ നാലാംറൗണ്ടിൽ സൂപ്പർ പോരാട്ടം. കരുത്തൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ നേരിടും. 23നും 24നുമാണ് നാലാംറൗണ്ട് അരങ്ങേറുന്നത്. ഓൾഡ് ട്രാഫോർഡിൽ 23നാണ് യുണൈറ്റഡ് ലിവർപൂളുമായി ഏറ്റുമുട്ടുന്നത്. ഇതിനുമുമ്പായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇരുടീമുകളും നേർക്കുനേർ വരുന്നുണ്ട്. ശനിയാഴ്ച ലിവർപൂളിന്റെ തട്ടകത്തിലാണ് ഈ മത്സരം.
മാഞ്ചസ്റ്റർ സിറ്റിക്ക് കെൽടെൻഹാമാണ് എതിരാളി. ചെൽസി ലൂട്ടണെയും ടോട്ടനം ഹോട്സ്പർ വൈകോമ്പെ വാണ്ടറേഴ്സിനെയും നേരിടും. നിലവിലെ ചാമ്പ്യൻമാരായ അഴ്സണലിന് സതാംപ്ടണോ ഷ്രെസബറി എഫ്സിയോ ആകും നാലാംറൗണ്ടിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..