24 September Sunday

ഹാലണ്ട് വാഴ്ച ; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ഹാട്രിക്

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

image credit Erling Haaland twitter


ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ എർലിങ് ഹാലണ്ട് വാഴുന്നു. തുടർച്ചയായ മൂന്നാം ഹാട്രിക്കുമായി ലീഗിൽ ഈ നോർവേക്കാരൻ പുതിയ ചരിത്രം കുറിച്ചു.
ചിരവെെരികളായ മാഞ്ചസ്റ്റർ യുണെെറ്റഡിനെ മാഞ്ചസ്റ്റർ സിറ്റി 6–3ന് തകർത്തെറിഞ്ഞപ്പോൾ ഹാലണ്ടായിരുന്നു താരം. മൂന്ന് ഗോളിനൊപ്പം രണ്ടെണ്ണത്തിന് അവസരവുമൊരുക്കി. ഫിൽ ഫോദെനും ഹാട്രിക്കുമായി കളംനിറഞ്ഞു. ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്ന് സിറ്റിയിലെത്തിയശേഷം 10 കളിയിൽ 17 ഗോളാണ് ഹാലണ്ട് അടിച്ചുകൂട്ടിയത്. കണ്ണടച്ചുതുറക്കുംമുമ്പ് യുണെെറ്റഡ് ഗോൾവല സിറ്റി തകർത്തു.

ഹാലണ്ടും ഫോദെനും കെവിൻ ഡി ബ്രയ്നും ബെർണാഡോ സിൽവയും ചേർന്ന് യുണെെറ്റഡ് പ്രതിരോധത്തെ ചിതറിച്ചുകളഞ്ഞു.
ആന്തണിയിലൂടെയാണ് യുണെെറ്റഡ് ഒരെണ്ണം മടക്കിയത്. പിന്നെ പകരക്കാരനായെത്തിയ ആന്തണി മാർഷ്യൽ ഇരട്ടഗോളുമായി യുണെെറ്റഡിന്റെ പരാജയഭാരം കുറച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top