17 January Sunday

മരണം മുന്നിൽക്കണ്ട്‌ ജിമിനെസ്‌; ശസ്‌ത്രക്രിയ വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020


ലണ്ടൻ
അഴ്‌സണലുമായുള്ള മത്സരത്തിനിടെ തലയ്‌ക്ക്‌ പരിക്കേറ്റ വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സ്‌ മുന്നേറ്റക്കാരൻ റൗൾ ജിമിനെസിന്റെ ശസ്‌ത്രക്രിയ വിജയകരം. ജിമിനെസ്‌ സുഖംപ്രാപിക്കുന്നുവെന്ന്‌ വൂൾവസ്‌ ടീം അധികൃതർ അറിയിച്ചു.
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. അഴ്‌സണൽ പ്രതിരോധക്കാരൻ ഡേവിഡ്‌ ലൂയിസുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ രണ്ടുപേരും തെറിച്ചുവീണു. ജിമിനെസ്‌ ബോധരഹിതനായി. തലയോട്ടിക്ക്‌ ക്ഷതമേറ്റു. ഇതോടെ കളിക്കാർ പരിഭ്രാന്തരായി.  മെഡിക്കൽ സംഘം കളത്തിലേക്ക്‌ പാഞ്ഞടുത്തു. പത്ത്‌ മിനിറ്റോളം കളി നിർത്തിവച്ചു. ഒടുവിൽ സ്‌ട്രക്‌ചറിൽ കിടത്തിയാണ്‌ ഈ ഇരുപത്തിമൂന്നുകാരനെ കൊണ്ടുപോയത്‌. ഉടൻ ആശുപത്രിയിലെത്തിക്കുകയും തലയോട്ടിയിൽ ശസ്‌ത്രക്രിയ നടത്തുകയും ചെയ്‌തു. ലൂയിസിനും പരിക്കുണ്ട്‌. ലൂയിസ്‌ പക്ഷേ, തലക്കെട്ടുമായി കളി തുടർന്നു. മത്സരം 1–-2ന്‌ അഴ്‌സണൽ തോറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top