06 December Monday

ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ് : ചാമ്പ്യൻമാർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021


ലണ്ടൻ
കഴിഞ്ഞ നാലുവട്ടവും കിരീടം ചൂടിയ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ്‌ ലീഗ്‌ കപ്പിൽനിന്ന്‌ പുറത്തായി. ഷൂട്ടൗട്ടിലൂടെ വെസ്റ്റ്‌ഹാം യുണൈറ്റഡാണ്‌ നാലാം റൗണ്ടിൽ സിറ്റിയെ വീഴ്‌ത്തിയത്‌. നിശ്ചിതസമയം ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഷൂട്ടൗട്ടിൽ 5–-3നാണ്‌ വെസ്റ്റ്‌ഹാമിന്റെ ജയം. ഫിൽ ഫൊദെൻ ആദ്യ കിക്ക്‌ നഷ്ടമാക്കിയതാണ്‌ സിറ്റിക്ക്‌ തിരിച്ചടിയായത്‌. വെസ്റ്റ്‌ഹാമിനായി എല്ലാവരും ലക്ഷ്യം കണ്ടു.

ലിവർപൂൾ, ടോട്ടനം ഹോട്‌സ്‌പർ, ലെസ്റ്റർ സിറ്റി, ബ്രെന്റ്‌ഫോർഡ്‌ എന്നിവരും ക്വാർട്ടറിൽ കടന്നു. മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്‌ത്തിയാണ്‌  വെസ്റ്റ്‌ഹാം എത്തിയത്‌. പ്രെറ്റ്‌സൺ നോർത്ത്‌ എൻഡിനെ രണ്ട്‌ ഗോളിനാണ്‌ ലിവർപൂൾ തോൽപ്പിച്ചത്‌. താകുമി മിനാമിനോയും ഡിവോക്‌ ഒറിഗിയും ലക്ഷ്യം കണ്ടു. ടോട്ടനം ബേൺലിയെ വീഴ്‌ത്തി (1–0).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top