03 March Wednesday

എംബുൾദെനിയക്ക്‌ 7 വിക്കറ്റ്‌; ജോ റൂട്ടിന്‌ സെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

ഗാലെ > ജോ റൂട്ടിന്റെ സെഞ്ചുറിക്ക്‌ ലസിത്‌ എംബുൾദെനിയയുടെ മറുപടി. ശ്രീലങ്കയുമായുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ റൂട്ടിന്റെ സെഞ്ചുറിയിലൂടെ പിടിച്ചുനിൽക്കുകയാണ്‌ ഇംഗ്ലണ്ട്‌. എന്നാൽ, ഏഴ്‌ വിക്കറ്റ്‌ പിഴുത സ്‌പിന്നർ എംബുൾദെനിയ ലങ്കയ്‌ക്ക്‌ ഒന്നാം ഇന്നിങ്‌സ്‌ ലീഡ്‌ ഏറെക്കുറെ ഉറപ്പിച്ചു.

മൂന്നാംദിനം 9–-339 റണ്ണെന്ന നിലയിലാണ്‌ ഇംഗ്ലണ്ട്‌. ലങ്കയെക്കാൾ 42 റൺ പിന്നിൽ. 186 റണ്ണെടുത്ത റൂട്ടായിരുന്നു ഇംഗ്ലണ്ടിന്റെ രക്ഷകൻ. ഒരറ്റത്ത്‌ എംബുൾദെനിയ വിക്കറ്റുകൾ കറക്കിവീഴ്‌ത്തിയപ്പോൾ മറുവശത്ത്‌ റൂട്ട്‌ ഉറച്ചുനിൽക്കുകയായിരുന്നു. മൂന്നാംദിനം അവസാന ഓവറിൽ റൂട്ട്‌ റണ്ണൗട്ടാകുകയായിരുന്നു. പരമ്പരയിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ്‌ ഇംഗ്ലണ്ട്‌ ക്യാപ്‌റ്റന്റേത്‌.

ഇംഗ്ലണ്ടിനായി കൂടുതൽ ടെസ്‌്റ്റ്‌ റൺ നേടിയതിൽ  ജെഫ്‌ ബോയ്‌ക്കോട്ട്‌, കെവിൻ പീറ്റേഴ്‌സൺ, ഡേവിഡ്‌ ഗോവെർ എന്നിവരെ റൂട്ട്‌ മറികടന്നു. അമ്പത്തഞ്ച്‌ റണ്ണെടുത്ത ജോസ്‌ ബട്‌ലർക്ക്‌ മാത്രമേ റൂട്ടിനെ കൂടാതെ ഇംഗ്ലണ്ട്‌ നിരയിൽ പിടിച്ചുനിൽക്കാനായുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top