20 July Saturday

ന്യൂസിലൻഡ്‌‐ഇംഗ്ലണ്ട്‌ ഫൈനൽ; ഓസീസിനെ തോൽപ്പിച്ചത്‌ എട്ട്‌ വിക്കറ്റിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

ബര്‍മിങാം > ലോകകപ്പ് ക്രിക്കറ്റ്‌ കിരീടം കാത്തിരിക്കുന്നത് പുതിയ അവകാശികളെ. ലോഡ്‌സില്‍ ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് ഫൈനലിന് കളമൊരുങ്ങി. രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ അനായാസം കീഴക്കിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഒരു ഘട്ടത്തില്‍ പോലും ആതിഥേയര്‍ പതറിയില്ല. ആധികാരികമായി എട്ടു വിക്കറ്റിന്റെ വിജയം. 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ട്‌ വിക്കറ്റ് നഷ്ടത്തില്‍ 107 പന്ത് ശേഷിക്കെ വിജയതീരത്തെത്തി. 1992-ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്.

മികച്ച തുടക്കമാണ് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ നല്‍കിയത്. ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും 124 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 43 പന്തില്‍ 34 റണ്‍സെടുത്ത ജോണി ബെയ്‌സ്‌റ്റോയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ്  49 ഓവറില്‍ 223 റണ്‍സിന് പുറത്തായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആദില്‍ റാഷിദും ക്രിസ് വോക്സും ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. 85 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ടോപ്പ് സ്‌കോറര്‍.


പ്രധാന വാർത്തകൾ
 Top