01 December Thursday

ഡ്യുറന്റ്‌ കപ്പ്‌ ബംഗളൂരുവിന്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

image credit durand cup twitter


കൊൽക്കത്ത
ബംഗളൂരു എഫ്‌സിക്ക്‌ ഡ്യുറന്റ്‌ കപ്പ്‌ ഫുട്‌ബോൾ കിരീടം. ഫൈനലിൽ 2–-1ന്‌ മുംബൈ സിറ്റിയെ തോൽപ്പിച്ചു. തമിഴ്‌നാട്ടിൽനിന്നുള്ള ഇരുപത്തൊന്നുകാരൻ ശിവശക്തിയാണ്‌ ലീഡ്‌ നേടിയത്‌. മിസോറംതാരം അപൂയ മുംബൈക്കായി സമനിലനേടി. വിജയഗോൾ അലൻ കോസ്‌റ്റയുടെ ഹെഡ്ഡറിൽനിന്നായിരുന്നു. സുനിൽ ഛേത്രിയുടെ കോർണർകിക്കിന്‌ സമർഥമായി തലവച്ചാണ്‌ ബ്രസീലുകാരൻ വിജയമൊരുക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top