07 October Friday

ഡ്യൂറന്റ്‌ കപ്പ്‌ ഫുട്‌ബോൾ : ചാമ്പ്യൻമാർ വിറച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

image credit durand cup twitter


കൊൽക്കത്ത
ഡ്യൂറന്റ്‌ കപ്പ്‌ ഫുട്‌ബോൾ നിലനിർത്താൻ ഇറങ്ങിയ എഫ്‌സി ഗോവയ്‌ക്ക്‌ തിരിച്ചടി. ആദ്യ കളിയിൽ മുഹമ്മദൻസ്‌ എസ്‌സിയോട്‌ തോറ്റു (3–-1). മലയാളിതാരം മുഹമ്മദ്‌ നെമിലിലൂടെ ചാമ്പ്യൻമാരാണ്‌ ലീഡെടുത്തത്‌. എന്നാൽ പ്രീതം സിങ്‌, ഫസലു റഹ്‌മാൻ, മാർക്കസ്‌ ജോസഫ്‌ എന്നിവർ മുഹമ്മദൻസിനായി തിരിച്ചടിച്ചു. ഒരു ഗോളടിക്കുകയും മറ്റൊന്നിന്‌ വഴിയൊരുക്കുകയും ചെയ്‌ത മലയാളി വിങ്ങർ ഫസലുവാണ്‌ മുഹമ്മദൻസിന്റെ വിജയശിൽപ്പി. മറ്റ്‌ മത്സരത്തിൽ ബംഗളൂരു എഫ്‌സി ജംഷഡ്‌പുർ എഫ്‌സിയെ 2–-1ന്‌ തോൽപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top