Deshabhimani

ഒളിമ്പിക്‌സ്‌ അമ്പെയ്‌ത്തിൽ ധീരജ്‌-അങ്കിത സഖ്യം ക്വാർട്ടറിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 02:24 PM | 0 min read

പാരിസ്‌ > ഒളിമ്പിക്‌സ്‌ മിക്‌സഡ്‌ അമ്പെയ്‌ത്ത്‌ വിഭാഗം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച്‌ ഇന്ത്യൻ ടീം. ധീരജ്‌ ബൊമ്മദേവര-അങ്കിത ഭഗത്‌ സഖ്യമാണ്‌ ക്വാർട്ടറിൽ കടന്നത്‌. ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയുടെ ഡയനാട-ആരിഫ്‌ സഖ്യത്തെ പരാജയപ്പെടുത്തിയാണ്‌ ഇന്ത്യൻ സഖ്യത്തിന്റെ മുന്നേറ്റം. 5-1 എന്ന മാർജിനിലാണ്‌ ധീരജ്‌-അങ്കിത സഖ്യം വിജയിച്ചത്‌. സ്‌കോർ: 37-36, 38-38, 38-37

ക്വാർട്ടർ ഫൈനലിൽ സ്പെയ്നിന്റെ എലിയ കനാലസ്‌-പാബ്ലോ അച്ഛ സഖ്യമാണ്‌ എതിരാളി. വെള്ളിയാഴ്ച വെെകുന്നേരം 5.30 നാണ് ക്വാർട്ടർ പോരാട്ടം.



deshabhimani section

Related News

View More
0 comments
Sort by

Home