24 January Monday

ആഴ്‌ചയിൽ 85 രൂപ! ; ഡാനി ആൽവെസ്‌ വീണ്ടും ബാഴ്‌സയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 13, 2021

dani alves image credit fc barcelona twitter


നൗകാമ്പ്‌
പ്രായം മുപ്പത്തെട്ടായി. എങ്കിലും ബാഴ്‌സലോണയ്‌ക്കും പരിശീലകൻ സാവിക്കും ഡാനി ആൽവെസിനോട്‌ ഇപ്പോഴും പ്രിയംതന്നെ. ഫുട്‌ബോൾ ലോകത്തെ അതിശയിപ്പിച്ച്‌ ആൽവെസിനെ ബാഴ്‌സ ടീമിലേക്ക്‌ തിരികെയെത്തിക്കാൻ ഒരുങ്ങുന്നു. ജനുവരിയിലെ താരകൈമാറ്റ വിപണിയിൽ ബാഴ്‌സയിൽ എത്തിയേക്കും. വലിയ പ്രതിഫലം അദ്ദേഹം ആഗ്രഹിക്കുന്നില്ല.

പരിശീലകനായി എത്തിയ സാവി ബ്രസീലുകാരന്റെ വരവിന്‌ സമ്മതം മൂളിയതായാണ്‌ സൂചന. ആഴ്‌ചയിൽ വെറും 85 രൂപയ്‌ക്കാകും ആൽവെസ്‌ ബാഴ്‌സയ്‌ക്കായി വീണ്ടും കളിക്കുക. 2008 മുതൽ 2016 വരെ വലതു പ്രതിരോധത്തിൽ ബാഴ്‌സയുടെ വിശ്വസ്തനായിരുന്നു. 391 കളിയിൽ 21 ഗോളടിച്ചു. അവസരമൊരുക്കിയത്‌ 101ന്‌. 23 കിരീടങ്ങളും കറ്റാലൻ ക്ലബ്ബിനൊപ്പം നേടി. സാവിയുമായി ഒന്നിച്ചുകളിച്ച ആൽവെസിന്‌ പ്രസിഡന്റ്‌ യുവാൻ ലപൊർട്ടയുമായും അടുത്ത ബന്ധമാണ്‌. ബാഴ്‌സ വിളിച്ചാൽ തിരിച്ചുവരുമെന്ന്‌ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top