02 March Tuesday

‘ഈ അംഗീകാരം 
ഒളിമ്പ്യന്റെ ഓർമകൾക്ക്’

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021


കൊല്ലം
ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ പേരിലുള്ള ജി വി രാജ ‘ലൈഫ് ടൈം അച്ചീവ്മെന്റ്‌’ അവാർഡിന് ദ്രോണാചാര്യയേക്കാൾ മൂല്യം കൽപ്പിക്കുന്നതായി ബോക്‌സിങ് പരിശീലകൻ ഡി ചന്ദ്രലാൽ. സുരേഷ് ബാബുവിന്റെ  പത്താം ചരമവാർഷിക ദിനത്തിലാണ് അവാർഡ് ലഭിച്ചത് എന്നതും യാദൃശ്ചികം.

"‘രാജ്യംകണ്ട ഏറ്റവും മികച്ച കായികതാരമായിരുന്നു സുരേഷ് ബാബു. മൂത്ത സഹോദരനെപ്പോലെയായിരുന്ന അദ്ദേഹം ബഹുമുഖ പ്രതിഭയായിരുന്നു. കൊല്ലത്ത് തങ്കശേരി ഇൻഫന്റ്‌ ജീസസ് സ്കൂളിൽ സീനിയറായിരുന്ന സുരേഷ് ബാബു, കായികരംഗത്ത് എന്നും മാർഗദീപമായിരുന്നു. ഞാനിപ്പോൾ താമസിക്കുന്നത് കൊല്ലം പട്ടത്താനത്ത് ഒളിമ്പ്യന്റെ പേരിലുള്ള സ്ഥലത്താണ്’’.

ചന്ദ്രലാൽ  ഇന്ത്യൻ ബോക്സിങ് ടീമിന്റ ഡെപ്യൂട്ടി ചീഫ് കോച്ചായിരിക്കെയാണ് 2005ലെ ഡൽഹി ലോക  ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മിന്നുന്ന വിജയം നേടിയത്. മേരികോമും സരിതാ ദേവിയും ആർ എൽ ജെനിയും കേരളത്തിന്റെ  കെ സി ലേഖയും  സ്വർണം നേടി. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ടീം ചാമ്പ്യൻമാരായി.

സായി ബംഗളൂരു, ചെന്നൈ, എൽഎൻസിപി തിരുവനന്തപുരം, ഔറംഗബാദ് എന്നിവിടങ്ങളിൽ ചന്ദ്രലാൽ പരിശീലകനായിരുന്നു. 36 വർഷം സായിയിൽ  സേവനമനുഷ്‌ഠിച്ചു. 2006ൽ ദ്രോണാചാര്യ അവാർഡ് ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top