30 November Tuesday

ഹാട്രിക് മാജികുമായി റൊണാള്‍ഡോ; പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

പോര്‍ട്ടോ > കരിയറിലെ 58-ാം ഹാട്രിക് നേടി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിറഞ്ഞാടിയപ്പോള്‍, ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലക്‌സംബര്‍ഗിനെതിരെ പോര്‍ച്ചുഗലിന് ജയം. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് പറങ്കിപ്പടയുടെ ജയം. ജയത്തോടെ ഗ്രൂപ്പ് എയില്‍ ആറു മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണ്.

8, 13 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയാണ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്. 17ാം മിനിറ്റില്‍ ബ്രൂണോയുടെ ഗോളിലൂടെ പോര്‍ച്ചുഗല്‍ 3-0ന് ലീഡ് എടുത്തു. 69ാം മിനിറ്റില്‍ ജോവായോയിലൂടെ പോര്‍ച്ചുഗല്‍ ഗോള്‍വേട്ട നാലിലേക്ക് ഉയര്‍ത്തിയപ്പോള്‍ 87ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ വീണ്ടും എത്തി. പോര്‍ച്ചുഗല്ലിനായുള്ള സൂപ്പര്‍ താരത്തിന്റെ ഗോള്‍ വേട്ട 115ലേക്കും എത്തി.

ഗ്രൂപ്പ് എയില്‍ സെര്‍ബിയയേക്കാള്‍ ഒരു പോയിന്റ് പിന്നിലാണ് പോര്‍ച്ചുഗല്‍. എല്ലാ ഗ്രൂപ്പിലേയും ആദ്യ സ്ഥാനത്ത് എത്തുന്ന ടീമുകളാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുന്നത്. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമുകള്‍ പ്ലേഓഫ് കളിക്കും.

ഓസ്ട്രിയക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം പിടിച്ച് ഡെന്‍മാര്‍ക്കും ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top