06 August Friday

കൊളംബിയൻ ടീമിലും കോവിഡ്‌ ; കോപയിൽ കോവിഡ്‌ ആശങ്ക തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021


ബ്രസീലിയ
കോപയിൽ കോവിഡ്‌ ആശങ്ക തുടരുന്നു. കൊളംബിയൻ ടീമിലും കോവിഡ്‌ സ്ഥിരീകരിച്ചതോടെ ആശങ്ക വർധിച്ചു. രണ്ടംഗങ്ങൾക്കാണ്‌ പോസിറ്റീവായത്‌. വെനസ്വേല, ബൊളീവിയ ടീമുകളിലും കോവിഡാണ്‌.

വെനസ്വേല ടീമിലെ എട്ടു കളിക്കാർക്കാണ്‌ രോഗം. ബ്രസീലിനെതിരെ കളിക്കാനിറങ്ങിയ വെനസ്വേലൻ ടീമിൽ ഏറെയും പുതുമുഖങ്ങളായിരുന്നു. പകരക്കാരുടെ ബെഞ്ചിൽ ആളെണ്ണം തികഞ്ഞില്ല. കോവിഡ്‌ കാരണമാണ്‌ അർജന്റീനയിൽനിന്ന്‌ വേദി ബ്രസീലിലേക്ക്‌ മാറ്റിയത്‌. ബ്രസീലിലും കോവിഡ്‌ വ്യാപനം രൂക്ഷമാണ്‌. കളിക്കാർ ഉൾപ്പെടെ എതിർപ്പ്‌ ഉന്നയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top