ബെലൊ ഹോറിസോണ്ട> കോപ അമേരിക്കയുടെ ആദ്യ സെമിയില്‍ അര്‍ജന്റീനയെ കീഴടക്കി ബ്രസീല്‍ ഫൈനലിൽ കടന്നു. ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളിനാണ് ബ്രസീൽ അർജന്റീനയെ തകർത്തത്.
ആദ്യപകുതിയിൽ ഗബ്രിയേല്‍ ജീസസിലൂടെയാണ് ബ്രസീല്‍ ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ പത്തൊമ്പതാം മനിട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. തുടക്കം മുതല്‍ ബ്രസീല്‍ ആക്രമണോത്സുക ഫുട്ബോളാണ് കാഴ്ചവെച്ചത്. മറുവശത്ത് പ്രതിരോധത്തിലൂന്നിയാണ് അര്‍ജന്റീനയുടെ നീക്കങ്ങള്‍
മത്സരത്തിന്റെ 71-ാം മിനിറ്റിലാണ് ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. റോബര്‍ട്ടോ ഫെര്‍മിനോയുടെ വകയായിരുന്നു ഗോള്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..