Deshabhimani

കൂച്ച് ബെഹാർ: ക്യാപ്റ്റൻ അഹമ്മദ് ഇമ്രാന് സെഞ്ചുറി; കേരളത്തിന് ലീഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 06:06 PM | 0 min read

തിരുവനന്തപുരം> കൂച്ച് ബെഹാർ അണ്ടർ-19 ക്രിക്കറ്റ് ടൂർണമെന്റിൽ ബിഹാറിനെതിരെ കേരളത്തിന് ലീഡ്. ക്യാപ്റ്റൻ അഹമ്മദ് ഇമ്രാന്റെ (187 പന്തിൽ 178) സെഞ്ചുറിയുടെ മികവിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 335 റൺസെടുത്തു. ഇതോടെ ആദ്യ ഇന്നിങ്‌സിൽ കേരളത്തിന് ആറ് റൺസിന്റെ ലീഡായി. സ്‌കോർ: ബിഹാർ 329, കേരളം 335/5

മംഗലപുരം കെസിഎയുടെ ഗ്രൗണ്ടിൽ ബിഹാർ ഉയർത്തിയ 329 റൺസ് രണ്ടാംദിനം കേരളം ഇമ്രാന്റെയും അദ്വൈയ്ത് പ്രിൻസിന്റെയും (54) ബാറ്റിങ് മികവിൽ മറികടക്കുകയായിരുന്നു.  ഇരുവരും തമ്മിലുള്ള സഖ്യം 128 റൺസ് കൂട്ടിച്ചേർത്തു. ബിഹാറിനായി സുമൻ കുമാർ നാല് വിക്കറ്റും വസുദേവ് പ്രസാദ് ഒരു വിക്കറ്റും നേടി.  കളി നിർത്തുമ്പോൾ  അദ്വൈത് പ്രിൻസും അൽത്താഫും (1) ആണ് ക്രീസിൽ.



deshabhimani section

Related News

0 comments
Sort by

Home