Deshabhimani

കൂച്ച് ബെഹാർ: അസമിനോട് തോറ്റ് കേരളം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 01:08 AM | 0 min read

ഗുവാഹത്തി > പത്തൊമ്പതുവയസ്സിന്‌ താഴെയുള്ളവരുടെ കൂച്ച് ബെഹാർ ട്രോഫിയിൽ അസം 225 റണ്ണിന്‌ കേരളത്തെ തോൽപ്പിച്ചു. 277 റൺ വിജയലക്ഷ്യവുമായി  ഇറങ്ങിയ കേരളം 51 റണ്ണിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സ്‌പിൻ ബൗളർ ഹിമാൻഷു സാരസ്വതിന്റെ പ്രകടനമാണ് അസമിന് അനായാസജയം ഒരുക്കിയത്. ആദ്യ ഇന്നിങ്സിലും അഞ്ച് വിക്കറ്റുണ്ട്‌. രണ്ട് ഇന്നിങ്സുകളിലുമായി പതിനെട്ടുകാരന്‌ 77 റണ്ണുമുണ്ട്‌. സ്‌കോർ: അസം 233, 224 കേരളം 181, 51.



deshabhimani section

Related News

0 comments
Sort by

Home