16 June Sunday

'യുവതാരങ്ങൾ കടന്നുവരികയാണ‌്, എന്റെ കളി നിർത്താൻ സമയമായി': ക്രിസ‌് ഗെയ‌്ൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

കിങ‌്സ‌്റ്റൺ > വെസ‌്റ്റിൻഡീസ‌് ബാറ്റ‌്സ‌്മാൻ ക്രിസ‌് ഗെയ‌്ൽ ഏകദിന ക്രിക്കറ്റിൽനിന്ന‌് വിരമിക്കുന്നു. ഏകദിന ലോകകപ്പിനുശേഷമായിരിക്കും വിരമിക്കൽ. ട്വന്റി–-20യിൽ തുടരുമെന്ന‌് ഈ ഇരുപത്തൊമ്പതുകാരൻ സൂചന നൽകി. മെയ‌് 30 മുതലാണ‌് ലോകകപ്പ‌്. ഇടംകൈയൻ ബാറ്റ‌്സ‌്മാനായ ഗെയ‌്ൽ ഏകദിനത്തിൽ 9727 റൺ നേടിയിട്ടുണ്ട‌്. 1999ലാണ‌് ഗെയ‌്‌ലിന്റെ അരങ്ങേറ്റം. ബ്രയാൻ ലാറയ‌്ക്കുശേഷം ഏറ്റവും കൂടുതൽ റൺ നേടിയ വിൻഡീസ‌് താരമാണ‌് ഗെയ‌്ൽ.

‘‘യുവതാരങ്ങൾ കടന്നുവരികയാണ‌്. എന്റെ കളി നിർത്താൻ സമയമായി. അവർക്ക‌് അവസരങ്ങൾ നൽകണം. ലോകകപ്പുമായി അവസാനിപ്പിക്കണമെന്നാണ‌് എന്റെ സ്വപ‌്നം’’.
വേഗത്തിൽ റണ്ണടിക്കാൻ കഴിവുള്ള ഗെയ‌്‌ൽ സിക‌്സർ പറത്തുന്നതിൽ സമർഥനാണ‌്. 215 ആണ‌് ഏകദിനത്തിലെ ഉയർന്ന സ‌്കോർ.  സിംബാബ‌്‌വേക്കെതിരെയായിരുന്നു ഈ നേട്ടം. ആകെ 23 സെഞ്ചുറികൾ നേടി. ഇടക്കാല സ‌്പിന്നർ കൂടിയാ‌ണ‌്. ആകെ 165 വിക്കറ്റുകൾ വീഴ‌്ത്തിയിട്ടുണ്ട‌്. 2004 ചാമ്പ്യൻസ‌് ട്രോഫി നേടിയ ടീമിൽ അംഗമായിരുന്നു ഗെയ‌്ൽ.
വിൻഡീസിനായി ആകെ 103 ടെസ‌്റ്റ‌് കളിച്ചു. എന്നാൽ, കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഏകദിനത്തിലും ട്വന്റി–-20യിലും മാത്രമേ കളിക്കാറുള്ളൂ. ഐപിഎൽ, ബിഗ‌്ബാഷ‌് തുടങ്ങിയ ട്വന്റി–-20 ലീഗുകളിലെ പ്രധാന ആകർഷണമാണ‌് ഗെയ‌്ൽ.


പ്രധാന വാർത്തകൾ
 Top