11 August Thursday

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ : സിറ്റി പിഎസ്‌ജി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021


ലണ്ടൻ
കണക്കുതീർക്കാൻ മാഞ്ചസ്റ്റർ സിറ്റി. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ പിഎസ്‌ജിയെ സ്വന്തംതട്ടകത്തിൽ നേരിടും. ആദ്യപാദത്തിൽ രണ്ട്‌ ഗോളിന്‌ പാരിസുകാരോട്‌ തോറ്റിരുന്നു സിറ്റി. എ ഗ്രൂപ്പിൽ ഒമ്പത്‌ പോയിന്റുമായി സിറ്റിയാണ്‌ ഒന്നാമത്‌. പിഎസ്‌ജി (8) രണ്ടാമതുണ്ട്‌. ഇന്ന്‌ ജയംപിടിക്കുന്നവർ പ്രീ ക്വാർട്ടറിലേക്ക്‌ മുന്നേറും.
മറ്റു പ്രധാന മത്സരങ്ങളിൽ അത്‌ലറ്റികോ മാഡ്രിഡ്‌ എസി മിലാനെയും ലിവർപൂൾ പോർട്ടോയെയും നേരിടും.

ബി ഗ്രൂപ്പിൽ ലിവർപൂൾ നേരത്തേ അവസാന പതിനാറിൽ എത്തിയിട്ടുണ്ട്‌. രണ്ടാംസ്ഥാനത്തിനായാണ്‌ പോരാട്ടം. പോർട്ടോയും (5), അത്‌ലറ്റികോയുമാണ്‌ (4) ഇതിനായി രംഗത്തുള്ളത്‌. ഇരുടീമുകൾക്കും ജയം നിർബന്ധമാണ്‌. റയൽ മാഡ്രിഡ്‌ ഷെരിഫുമായും ഏറ്റുമുട്ടും.

ആറ്‌ മാസമായി കളത്തിന്‌ പുറത്തിരിക്കുന്ന സെർജിയോ റാമോസിനെ ഉൾപ്പെടുത്തിയാണ്‌ പിഎസ്‌ജി എത്തുന്നത്‌. ഈ സീസണിൽ റയലിൽനിന്ന്‌ പിഎസ്‌ജിയിൽ എത്തിയ പ്രതിരോധക്കാരൻ പരിക്കുകാരണം ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല. ആദ്യ പതിനൊന്നിൽ റാമോസ്‌ ഉൾപ്പെടുന്ന കാര്യത്തിൽ പരിശീലകൻ മൗറീസിയോ പൊച്ചെട്ടീനോ ഉറപ്പ്‌ നൽകിയിട്ടില്ല. ലയണൽ മെസി, നെയ്‌മർ, കിലിയൻ എംബാപ്പെ തുടങ്ങി പ്രധാന താരങ്ങളെല്ലാം കളത്തിലിറങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top