25 September Monday

ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ; മാഡ്രിഡ് - സിറ്റി പേരാട്ടം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023

Photo credit: Inter/Facebook

മിലാൻ > മിലാൻ ഡർബിയിൽ ഇരുപാദങ്ങളിലുമായി എ.സി മിലാനെ 3-0ന് തകർത്ത് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. ആദ്യപാദത്തിൽ ഇന്റർ മിലാൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു. രണ്ടാംപാദത്തിൽ ഒരു ഗോളിനാണ് ഇന്ററിന്റെ ജയം.

രണ്ടാം പകുതിയിലാണ് ഇന്ററിനെ ഫൈനലിലെത്തിച്ച ഗോൾ പിറന്നത്. 74-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് ആണ് ഗോൾ നേടിയത്. 2010-ലാണ് ഇന്റർ മിലാൻ അവസാനമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചത്. അന്ന് കിരീടവും അവർക്കായിരുന്നു. നാളെ പുലർച്ചെ നടക്കുന്ന റയൽ മാഡ്രിഡ് - മാഞ്ചസ്റ്റർ സിറ്റി മത്സരത്തിലെ വിജയികളെയാണ് ഇന്റർ മിലാൻ ഫൈനലിൽ നേരിടുക. ആദ്യപാദ മത്സരത്തിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ പിരിയുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top