Deshabhimani

ചാമ്പ്യൻസ്‌ ലീഗ്‌; ബാഴ്‌സയ്‌ക്ക്‌ തോൽവി, ലെവർകൂസനും അത്‌ലറ്റികോയ്‌ക്കും വിജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 11:38 AM | 0 min read

മൊണാകോ > യുവേഫ ചാമ്പ്യൻസ്‌ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തോൽവിയറിഞ്ഞ്‌ എഫ്‌ സി ബാഴ്‌സലോണ. മൊണാകോയോടായിരുന്നു ബാഴ്‌സയുടെ തോൽവി. ചാമ്പ്യൻസ്‌ ലീഗിലെ മറ്റ്‌ മത്സരങ്ങളിൽ അത്‌ലറ്റികോ മാഡ്രിഡ്‌, ബയേർ ലെവർകൂസൻ ടീമുകൾ വിജയിച്ചപ്പോൾ അഴ്‌സണൽ സമനിലയിൽ പിരിഞ്ഞു.

ഹാൻസി ഫ്ലിക്ക്‌ പരിശീലിപ്പിക്കുന്ന ബാഴ്‌സലോണയുടെ സീസണിലെ ആദ്യത്തെ തോൽവിയാണ്‌ ചാമ്പ്യൻസ്‌ ലീഗിൽ സംഭവിച്ചത്‌. ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്കായിരുന്നു മൊണാകോയുടെ വിജയം. ഡിഫൻസീവ്‌ മിഡ്‌ഫീൽഡർ പൊസിഷനിലിറങ്ങിയ എറിക്‌ ഗാർഷ്യ പത്താം മിനുട്ടിൽ റെഡ്‌ കാർഡ്‌ കണ്ട്‌ പുറത്ത്‌ പോയത്‌ ബാഴ്‌സയ്‌ക്ക്‌ തിരിച്ചടിയായി. ഇതിന്‌ ശേഷമായിരുന്നു കളിയിലെ മൂന്ന്‌ ഗോളുകളും പിറന്നത്‌. 16ാം മിനുട്ടിൽ മാഗ്ഹെൻസ് അകിലോച്ചെയുടെ വക മൊണാകോയുടെ ആദ്യ ഗോൾ വന്നു. എന്നാൽ ലാമിൻ യമാലിലൂടെ ബാഴ്‌സ 28–-ാം മിനുട്ടിൽ തിരിച്ചടിച്ചു. പക്ഷേ 71–-ാം മിനുട്ടിൽ ജോർജ്ജ് ഇലെനിഖേന മൊണാകോയുടെ വിജയഗോൾ നേടുന്നത്‌ വരെയേ ഈ സമനിലയ്‌ക്ക്‌ ആയുസുണ്ടായിരുന്നുള്ളൂ.


ഫെയനൂർദിനെതിരെ എതിരില്ലാത്ത നാല് ഗോളിനായിരുന്ന ബയേർ ലെവർകുസന്റെ ജയം. ഫ്ലോറിയൻ വിറ്റ്സ്‌ രണ്ട്‌ ഗോളുകൾ നേടി. സ്‌പാനിഷ്‌ ക്ലബ്ബ്‌ അത്‌ലറ്റികോ മാഡ്രിഡിന്റെ വിജയം ജർമൻ ക്ലബ്ബ്‌ ആർ ബി ലെയ്‌സ്‌പിഗിനെതിരെയായിരുന്നു. അറ്റ്‌ലാന്റയുമായാണ്‌ അഴ്സണൽ സമനില വഴങ്ങിയത്‌. മത്സരത്തിൽ ഇരുടീമുകളും ഗോളൊന്നും അടിക്കാതെ പിരിഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home