സാൻസിറോ
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ രണ്ടാംപാദ സെമിയിൽ ഇന്ന് രാത്രി 12.30ന് ഇന്റർ മിലാനും എസി മിലാനും മുഖാമുഖം. ആദ്യപാദത്തിൽ നേടിയ രണ്ട് ഗോളിന്റെ മുൻതൂക്കം ഇന്ററിനുണ്ട്.
നാളെ രാത്രിയാണ് ആരാധകർ കാത്തിരിക്കുന്ന മാഞ്ചസ്‌റ്റർ സിറ്റി–-റയൽ മാഡ്രിഡ് പോരാട്ടം. ആദ്യപാദം 1–-1 സമനിലയായിരുന്നു. സാൻസിറോയിലെ ആദ്യപാദ മിലാൻ പോരിൽ എഡിൻ സെക്കോയും ഹെൻറിക് മികിതര്യാനുമാണ് ഇന്ററിനായി ഗോളടിച്ചത്. എൺപതിനായിരം കാണികൾ നിറഞ്ഞ ഇതേ സ്‌റ്റേഡിയത്തിലാണ് ഇന്നത്തെ കളിയും.
പതിമൂന്ന് വർഷംമുമ്പാണ് ഇന്റർ അവസാനമായി ചാമ്പ്യൻസ് ലീഗ് ഫൈനൽ കടന്നതും ജേതാക്കളായതും. മൂന്നുതവണ ചാമ്പ്യൻമാരായ ഇറ്റാലിയൻ കരുത്തർക്ക് അടുത്തൊന്നും യൂറോപ്യൻ പോരാട്ടത്തിൽ മികവ് കാട്ടാനായില്ല. ലക്ഷ്യം ആറാമത്തെ ഫൈനലാണ്. 2010, 1965, 1964 വർഷങ്ങളിൽ ജേതാക്കളായി. 1972ലും 1967ലും റണ്ണറപ്പ്.
ഇറ്റാലിയൻ ലീഗ് ചാമ്പ്യൻമാരായ നാപോളിയെ തോൽപ്പിച്ചാണ് ഇന്റർ സെമിയിലെത്തിയത്. എസി മിലാൻ ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്‌സ്‌പറിനെ മറികടന്നു. ഏഴ് കിരീടങ്ങളുടെ അവകാശികളാണ് എസി മിലാൻ. നാലുതവണ റണ്ണറപ്പും. ഒടുവിൽ കിരീടം 2007ൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..