09 December Friday

കാമറൂൺ ഒരുങ്ങി ; പ്രധാന താരങ്ങളെല്ലാം ടീമിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 11, 2022



യൗണ്ടെ
ആഫ്രിക്കൻ ഊർജവുമായി കാമറൂൺ തയ്യാർ. ഖത്തർ ലോകകപ്പ്‌ ഫുട്‌ബോളിനുള്ള 26 അംഗ ടീമായി. ഗോളടിയന്ത്രം വിൻസെന്റ്‌ അബൂബക്കർ നയിക്കുന്ന സംഘത്തിൽ ബയേൺ മ്യൂണിക്‌ മുന്നേറ്റക്കാരൻ എറിക്‌ മാക്‌സിം ചൗപോമൊടിങ്‌, ഇന്റർ മിലാൻ ഗോൾകീപ്പർ ആന്ദ്രെ ഒനാന എന്നിവരാണ്‌ പ്രധാന കളിക്കാർ. യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്നവരാണ്‌, പരിശീലകൻ റിഗൊബർട്‌ സോങ്‌ പ്രഖ്യാപിച്ച ടീമിൽ ഭൂരിഭാഗവും. ഗ്രൂപ്പ്‌ ജിയിൽ ബ്രസീൽ, സെർബിയ, സ്വിറ്റ്‌സർലൻഡ്‌ ടീമുകൾക്കൊപ്പമാണ്‌. 24ന്‌ ആദ്യകളിയിൽ സ്വിറ്റ്‌സർലൻഡിനെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top