17 September Tuesday

കോപ അമേരിക്ക: ബ്രസീലിനെ സമനിലയിൽ തളച്ച് വെനസ്വേല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

ബെലൊഹൊറിസോണ്ടോ> കോപ അമേരിക്കയിൽ വെനസ്വേലക്കെതിരായ മത്സരത്തിൽ ബ്രസീലിന് സമനില. ടൂർണമെന്റിലെ രണ്ടാം ജയം തേടിയിറങ്ങിയ ബ്രസീലിനെ വെനസ്വേല ഗോൾരഹിത സമനിലയിൽ തളക്കുകയായിരുന്നു.

ആദ്യ കളിയിൽ ബൊളീവിയയെ 3 ഗോളിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്രസീൽ ഇന്നിറങ്ങിയത്. കളിയിൽ മുഴുവൻസമയവും ആധിപത്യം തുടരാൻ ബ്രസീലിനായെങ്കിലും വെനിസ്വേലയുടെ പ്രതിരോധത്തിന് മുന്നിൽ തന്ത്രങ്ങൾ വിലപോയില്ല.


പ്രധാന വാർത്തകൾ
 Top