23 April Tuesday

ബ്രസീലിനായി വലകുലുക്കി നെയ്മറും കൊട്ടീന്യോയും; കോസ്റ്ററിക്കയെ രണ്ട് ഗോളിന് തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് > മുഴുവന്‍ സമയവും ആവേശം നിറഞ്ഞുനിന്ന ബ്രസീല്‍ കോസ്റ്റ റിക്ക പോരാട്ടത്തില്‍ കാനറികള്‍ക്ക് രണ്ട് ഗോളിന്റെ ജയം. സൂപ്പര്‍ താരങ്ങളായ കൊട്ടീന്യോയും  നെയ്മറുമാണ് വലകുലുക്കിയത്. കളിയുടെ മുഴുവന്‍ സമയവും ശക്തമായ പ്രതിരോധം തീര്‍ത്ത കോസ്റ്ററിക്ക  താരങ്ങള്‍ മഞ്ഞപ്പടയുടെ മുന്നേറ്റത്തെ ഗോള്‍മുഖത്ത് വച്ച് നിരന്തരം തടുക്കുകയായിരുന്നു. ഗോളി നവാസിന്റെ മിന്നും സേവുകളും ബ്രസീല്‍ താരങ്ങള്‍ക്ക് വെല്ലുവിളിയായി.

 എന്നാല്‍ തൊണ്ണൂറ്റി ഒന്നാം മിനിറ്റില്‍ കൊട്ടീന്യോയും തൊണ്ണൂറ്റിയേഴാം മിനിറ്റില്‍ നെയ്മറും നേടിയ ഗോളുകളില്‍ കൊസ്റ്ററിക്കയെ മറികടന്ന് ബ്രസീല്‍ വിജയത്തിലേക്ക് കുതിച്ചു. ആദ്യ മത്സരത്തില്‍ സ്വിട്‌സര്‍ലണ്ടിനോട് സമനില വഴങ്ങിയ ബ്രസീല്‍ ശക്തമായ തിരിച്ചുവരവാണ്  നടത്തിയത്. ഈ ജയത്തോടെ ഗ്രൂപ്പ്  ഇയില്‍ നാലുപോയിന്റോടെ ബ്രസീല്‍ ഒന്നാമതായിരിക്കുകയാണ്‌.
 

പ്രധാന വാർത്തകൾ
 Top