01 June Thursday

ലോക വനിതാ ബോക്‌സിങ്‌ ; ചാമ്പ്യനാകാൻ നിതു, സ്വീറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

image credit bfi twitter


ന്യൂഡൽഹി
ലോക വനിതാ ബോക്‌സിങ്‌ ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷയോടെ ഇന്ത്യൻ താരങ്ങൾ. ഇന്ന്‌ നിതു ഗംഗാസും സ്വീറ്റി ബൂറയും കിരീടപ്പോരാട്ടത്തിന്‌ ഇറങ്ങും. നാളെയാണ്‌ നിഖാത്‌ സറീനിന്റെയും ലവ്‌ലിന ബൊർഗോഹെയ്‌നിന്റെയും ഫൈനൽ.

നിതു 48 കിലോ വിഭാഗത്തിൽ മംഗോളിയയുടെ അൽടാൻറ്റ്‌സെറ്റ്‌സെഗ്‌ ലുസ്‌തായ്‌ഖാനെ നേരിടും. സ്വീറ്റി 81 കിലോയിൽ ചൈനയുടെ ലിന വാങ്ങുമായി മത്സരിക്കും.സറീന്‌ നാളെ വിയത്‌നാമിന്റെ എൻഗുയെൻ തി താമാണ്‌ എതിരാളി. 50 കിലോ വിഭാഗത്തിലാണ്‌ മത്സരം. 75 കിലോയിൽ ലവ്‌ലിന ഓസ്‌ട്രേലിയയുടെ കയ്‌റ്റ്‌ലിൻ പാർക്കെറുമായി ഏറ്റുമുട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top