20 October Tuesday

ബാഴ്‌സ ഇന്ന്‌ ഇറങ്ങുന്നു; നീരസം മാറാതെ മെസി

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

നൗകാമ്പ്‌ > ബാഴ്‌സലോണ പുതിയ സീസണിന്‌ തുടക്കംകുറിക്കുന്നു. അസ്വാരസ്യങ്ങൾ പുകയുകയാണ്‌ ബാഴ്‌സയിൽ ഇപ്പോഴും. ഇതിനിടെയാണ്‌ ബാഴ്‌സ സ്‌പാനിഷ്‌ ലീഗിലെ ആദ്യകളിയിൽ വിയ്യാറയലിനെതിരെ ഇറങ്ങുന്നത്‌. പരിശീലകൻ റൊണാൾഡ്‌ കൂമാന്റെ പരീക്ഷണകാലത്തിന്റെ തുടക്കംകൂടിയാകും ഇത്‌.

സൂപ്പർ താരം ലയണൽ മെസിയാണ്‌ ശ്രദ്ധാകേന്ദ്രം. ആഗ്രഹിച്ചിട്ടും ക്ലബ്‌ മാറാൻ കഴിയാത്തതിന്റെ നീരസം മെസിക്ക്‌ വിട്ടുമാറിയിട്ടില്ല. അടുത്ത കൂട്ടുകാരൻ ലൂയിസ്‌ സുവാരസിനെ ഒഴിവാക്കിയതിന്റെ അമർഷം മെസി രേഖപ്പെടുത്തിക്കഴിഞ്ഞു. മാനേജ്‌മെന്റുമായി ഒത്തുപോകില്ലെന്ന്‌ തെളിയിക്കുന്നതായിരുന്നു മെസിയുടെ പ്രതികരണം. സുവാരസ്‌, ഇവാൻ റാകിടിച്ച്‌, അർട്യൂറോ വിദാൽ, നെൽസൺ സെമെദോ എന്നിവർ ക്ലബ്‌ വിട്ടു. മിറാലെം പ്യാനിച്ചാണ്‌ പുതുതായി എത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top