ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ദയനീയ തോൽവി
ബ്രിസ്‌ബെയ്‌ൻ> ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ദയനീയ തോൽവി. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ 34.2 ഓവറിൽ കേവലം 100 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 16.2 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
അഞ്ച് വിക്കറ്റ് നേടിയ മേഗൻ ഷട്ടാണ് ഇന്ത്യയെ തകർത്തത്. 23 റൺസ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 42 പന്തിൽ 46 റൺസുമായി പുറത്താവാതെ നിന്ന ജോർജിയ വോൾ ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യക്ക് വേണ്ടി രേണുക സിംഗ് മൂന്ന് വിക്കറ്റും പ്രിയ മിശ്ര രണ്ട് വിക്കറ്റും വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഓസീസ് മുന്നിലെത്തി.
0 comments