ഫത്തോർദ
കൊൽക്കത്ത ഡെർബിയിൽ എടികെ മോഹൻ ബഗാന്റെ ചിരി. ഐഎസ്എലിലെ വമ്പൻ പോരിൽ എടികെ ബഗാൻ രണ്ട് ഗോളിന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. റോയ് കൃഷ്ണയും മൻവീർ സിങ്ങും ഗോളടിച്ചു. രണ്ടാം ജയത്തോടെ എടികെ ബഗാൻ പട്ടികയിൽ ഒന്നാമതെത്തി.
ഐഎസ്എലിലെ കന്നി മത്സരത്തിന് ഇറങ്ങിയ ഈസ്റ്റ് ബംഗാളിന് തുടക്കം സുഖമായില്ല. എടികെ ബഗാൻ മുന്നേറ്റം ഈസ്റ്റ് ബംഗാൾ മേഖലയിലേക്ക് നിരന്തരം പാഞ്ഞെത്തി. ഗോൾകീപ്പർ ദേബ്ജിത് മജുംദെറുടെ പ്രകടനമാണ് ഈസ്റ്റ് ബംഗാളിനെ തുടക്കഘട്ടത്തിൽ കാത്തത്. എന്നാൽ, രണ്ടാംപകുതി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ റോയ് കൃഷ്ണ കെട്ടുപൊട്ടിച്ചു. ഹാവിയെർ ഹെർണാണ്ടസ് നൽകിയ പാസിൽ റോയ് കൃഷ്ണ അടിതൊടുത്തു. അവസാന നിമിഷം മൻവീർ സിങ്ങിലൂടെ എടികെ ബഗാൻ ജയം പൂർത്തിയാക്കി. ഇന്ന് ബംഗളൂരു ഹൈദരാബാദിനെ നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..