11 October Friday

ചെപ്പോക്കിൽ നൂറടിച്ച് അശ്വിൻ; ടെസ്റ്റിലെ ആറാം സെഞ്ച്വറി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

PHOTO: Facebook

ചെന്നൈ > ബംഗ്ലാദേശിനെതിരായുള്ള ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടി ഇന്ത്യൻ ഓൾ റൗണ്ടർ ആർ അശ്വൻ. മുൻനിര ബാറ്റർമാരിൽ യശ്വസി ജയസ്വാൾ (118 പന്തിൽ 56) ഒഴികെയുള്ള ബാക്കിയെല്ലാവരും നിരാശരാക്കിയപ്പോഴായിരുന്നു അശ്വിന്റെ സെഞ്ച്വറി പ്രകടനം. 108 പന്തിൽ നിന്നാണ്‌ അശ്വിൻ സെഞ്ച്വറി പൂർത്തിയാക്കിയത്.

ആദ്യ ദിനം അവസാനിച്ചപ്പോൾ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 339 റൺസുമായി നിലയുറപ്പിച്ചിരിക്കുകയാണ്‌ ഇന്ത്യ ഇപ്പോൾ. ഇന്ത്യയ്‌ക്ക്‌ വേണ്ടി അശ്വിനും (112 പന്തിൽ 102) ജഡേജയുമാണ്‌ (117 പന്തിൽ 86) നിലവിൽ ക്രീസിൽ.

ടെസ്റ്റ്‌ ക്രിക്കറ്റിൽ 101–-ാമത്തെ മത്സരം കളിക്കുന്ന അശ്വിന്റെ ആറാമത്തെ സെഞ്ച്വറിയാണിത്‌. സ്വന്തം നാട്ടിലാണ്‌ സെഞ്ച്വറി എന്ന പ്രത്യേകത കൂടിയുണ്ട്‌ ഈ നേട്ടത്തിന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top