14 September Saturday

ഏഷ്യൻ ഗെയിംസ്‌; വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിക്ക്‌ സ്വർണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023

ഹാങ്‌ ചൗ > ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി സ്വർണം നേടി. ഗെയിംസിലെ ഇന്ത്യയുടെ 15-ാം സ്വർണനേട്ടം ആണിത്‌. 62.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അന്നു സ്വർണം നേടിയത്. ഇന്ന് ഇന്ത്യ നേടുന്ന രണ്ടാം സ്വർണം കൂടിയാണിത്.

പുരുഷന്മാരുടെ 800 മീറ്ററിൽ മലയാളി താരം മുഹമ്മദ് അഫ്‌സൽ വെള്ളി മെഡൽ നേടി. 1:48.43 മിനിറ്റിലാണ് താരം രണ്ടാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചത്. ഇന്ത്യയുടെ 25-ാം വെള്ളിയാണിത്. പുരുഷന്മാരുടെ ഡെക്കാത്തലണിൽ ഇന്ത്യയുടെ തേജസ്വിൻ ശങ്കർ വെള്ളി നേടി. ആകെ 7666 പോയന്റ് നേടിയാണ് താരം വെള്ളി മെഡൽ നേടിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top