Deshabhimani

ഒരു ഇന്നിങ്‌സിൽ 10 വിക്കറ്റുമായി അൻഷുൽ കംബോജ്; നേട്ടം കേരളത്തിനെതിരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 03:37 PM | 0 min read

ലഹ്‌ലി (ഹരിയാന)> രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ ഇടംനേടി ഹരിയാന മീഡിയം പേസർ അൻഷുൽ കാംബോജ്‌. കേരളത്തിനെതിരായ മത്സരത്തിൽ ഒരു ഇന്നിങ്‌സിൽ 10 വിക്കറ്റെന്ന അപൂർവ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമായി കംബോജ് മാറി.  

രണ്ടാം ദിനം കേരളത്തിന്റെ എട്ട് വിക്കറ്റുകൾ വീഴ്ത്തിയ താരം മൂന്നാം ദിനത്തിൽ ബേസിൽ തമ്പിയെയും ഷോൺ റോജറിനെയും പുറത്താക്കിയാണ് റെക്കോഡ്  സ്വന്തമാക്കിയത്. 30.1 ഓവറിൽ 49 റൺസ് മാത്രം വിട്ടുകൊടുത്താണ് കാംബോജ് പത്ത് വിക്കറ്റ് നേടിയത്. ഇതോടെ ആദ്യ ഇന്നിംങ്‌സിൽ കേരളം 291 റൺസിന് പുറത്തായി.

രോഹൻ കുന്നുമ്മൽ (55), അക്ഷയ്‌ ചന്ദ്രൻ (59), സച്ചിൻ ബേബി (52),  മുഹമ്മദ് അസ്‌ഹറുദീൻ (53) എന്നിവരുടെ  അര്‍ധസെഞ്ചുറിയാണ് കേരളത്തിന് കരുത്തായത്. ഷോൺ റോജർ 42 റൺസെടുത്തു.

ലീഡ്‌ പ്രതീക്ഷയിൽ കേരളം
പത്ത്‌ വിക്കറ്റുമായി അൻഷുൽ കാംബോജ്‌ ഹരിയാന ബൗളിങ്‌നിരയിൽ തിളങ്ങിയെങ്കിലും രഞ്‌ജി ട്രോഫി ക്രിക്കറ്റിന്റെ മൂന്നാംദിനം കേരളം മികച്ചനിലയിൽ. ഒന്നാം ഇന്നിങ്‌സിൽ 291നാണ്‌ കേരളം പുറത്തായത്‌. മറുപടിക്കെത്തിയ ഹരിയാനയെ ഏഴിന്‌ 139ൽ ഒതുക്കി. മൂന്ന്‌ വിക്കറ്റ്‌മാത്രംശേഷിക്കെ 152 റൺ പിന്നിൽ. മൂന്നാംദിനം എട്ടിന്‌ 285 റണ്ണെന്നനിലയിൽ കളി തുടങ്ങിയ കേരളത്തിന്‌ ആറ്‌ റൺ കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. ഷോൺ റോജർ 42 റണ്ണെടുത്തു. ഹരിയാനയ്‌ക്ക്‌ കേരളത്തിന്റെ പേസർമാർക്കുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. മൂന്ന്‌ വിക്കറ്റുമായി എം ഡി നിധീഷ്‌ മുൻനിര ബാറ്റർമാരെ കുഴക്കി.


 



deshabhimani section

Related News

0 comments
Sort by

Home