13 May Thursday

സൗത്ത് ഏഷ്യൻ വുഷു ചാംപ്യൻഷിപ്പിൽ അനിയൻ മിഥുന് ചരിത്രനേട്ടം

രജിത് കാടകംUpdated: Thursday Apr 15, 2021

അനിയൻ മിഥുൻ


കാസർകോട് > നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ വുഷു ചാംപ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി തൃശൂർ നാട്ടിക സ്വദേശി അനിയൻ മിഥുൻ. മാർച്ച് അവസാന വാരം നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന മത്സരത്തിൽ 70 കി ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയതോടെ സൗത്ത് ഇന്ത്യയിൽ നിന്ന് ഈ നേട്ടം ലഭിച്ച ആദ്യ വ്യക്തിയായി അനിയൻ മിഥുൻ മാറി. 28 കാരനായ ഇദ്ദേഹം ഇന്ത്യൻ ടീമിലെ ഏക സൗത്ത് ഇന്ത്യൻ, മലയാളി സാന്നിധ്യമാണ്.



കുംഫു സ്പോർട്സ് വിഭാഗത്തിൽ പെടുന്ന വുഷു ഏറെ അപകടം നിറഞ്ഞ മത്സരങ്ങളിൽ ഒന്നാണ്. പഞ്ച്, ക്വിക്സ്, ത്രോസ് എന്നിവ കോർത്തിണക്കിയ ചൈനീസ് മത്സരയിനമാണിത്. പ്രാഥമിക റൗണ്ട് മത്സരത്തിൽ എതിരാളി പാകിസ്ഥാനായിരുന്നു. സെമി ഫൈനലിൽ ബംഗ്ലാദേശിയെയും മലർത്തിയടിച്ചു. ഏറെ സമ്മർദം നേരിട്ടത് കലാശ പോരാട്ടത്തിലായിരുന്നു. മത്സരത്തിൽ അതിഥി രാജ്യമായ നേപ്പാളിയുമായുള്ള  പോരാട്ടത്തിൽ സ്വർണം നേടി.

ഇന്ത്യൻ വുഷു ടീം കോച്ചും അർജുന അവാർഡ് ജേതാവുമായ കുൽദീപ് ഹാൻഡൂവിന്റെ ശിക്ഷണത്തിലാണ് അനിയൻ ചരിത്രം രചിച്ചത്. ജമ്മുകശ്മീരിലെ സ്പോർട്സ് കൗൺസിലിന്റെ എംഎ സ്റേഡിയത്തിലാണ് വർഷങ്ങളായുള്ള പരിശീലനം.

പത്താം വയസ്സിൽ മാർഷൽ ആർട്സ് പരിശീലനം നാട്ടികയിലെ ഭാരതീയ വിദ്യാമന്ദിരത്തിൽ നിന്ന് ആരംഭിച്ചു. ബോക്സിങ്ങിൽ താൽപര്യം കാണിച്ച അനിയനെ തൃശൂർ സ്പോർട്സ് കൗൺസിൽ പരിശീലനം നൽകി. ക്വിക് ബോക്സിങ്ങിൽ ജിതിൻ പരിശീലനം നൽകി. തൃശൂരിലെ അനീഷും തിരുവനന്തപുരത്തെ ജോഷിയും ചേർന്നാണ് വുഷു ആയോധനകലയിലെ കഴിവുകൾ കണ്ടെത്തി. ബെൽറ്റ്, ക്വിക് ബോക്സിങ് ദേശീയ ചാംപ്യൻ എന്നിവ അനിയന്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. മലയാള പ്രമുഖ നടീ നടന്മാരുടെ പേർസണൽ ഫിറ്റ്നസ് ട്രെയ്നറായും പ്രവർത്തിച്ചിരുന്നു. അടുത്തുള്ള അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങുന്നത്തിനായി ഉടൻ കശ്മീർ ക്യാംപിലേക്ക് പോകാൻ ഒരുങ്ങുകയാണ് അനിയൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top