14 December Saturday

സ്‌കൂള്‍ കായികമേള: ആന്‍സി സോജന്‍ വേഗമേറിയ താരം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

കാസര്‍കോട്> സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗമേറിയ താരമായി ആന്‍സി സോജന്‍. സീനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ മത്സരത്തിലാണ് ആന്‍സിയുടെ നേട്ടം. 12.05 സെക്കന്റിലാണ് ആന്‍സി ഫിനിഷ് ചെയ്തത്.

നേരത്തെ ലോംഗ് ജംപില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച പ്രകടനത്തോടെ ആന്‍സി സ്വര്‍ണം സ്വന്തമാക്കിയിരുന്നു. 100 മീറ്ററില്‍ ആന്‍ റോസ് ടോമിക്ക് വെള്ളിയും പിടി അഞ്ജലിക്ക് വെങ്കലവും ലഭിച്ചു
 


പ്രധാന വാർത്തകൾ
 Top