17 January Friday

ആന്‍സി സോജന് ട്രിപ്പിള്‍; ലോങ് ജമ്പില്‍ മീറ്റ് റെക്കോഡോടെ സ്വർണം

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

സംഗ്രൂർ > ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ട്രിപ്പിൾ സ്വർണം ലക്ഷ്യമിട്ട‌ിറങ്ങിയ ആൻസി സോജന്‌ ലോങ് ജമ്പില്‍ മീറ്റ് റെക്കോഡോടെ സ്വർണം. 6.26 മീറ്റര്‍ ദൂരമാണ് ആന്‍സി പിന്നിട്ടത്. മലയാളി താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച  പ്രകടനമാണിത്‌. നേരത്തെ സംസ്ഥാന സ്‌കൂള്‍ മീറ്റിലും ആന്‍സി മീറ്റ് റെക്കോഡിട്ടിരുന്നു. അന്ന് കണ്ണൂരില്‍ 6.24 മീറ്റര്‍ ദൂരമാണ് പിന്നിട്ടത്. 100 മീറ്റര്‍, 200 മീറ്റര്‍ സ്വര്‍ണനേട്ടത്തിന് പിന്നാലെ ലോങ് ജമ്പിലും ആന്‍സി ഒന്നാമതെത്തുകയായിരുന്നു.

ആന്‍സിയുടെ അഞ്ചാമത്തെ ദേശീയ മീറ്റാണിത്‌. അതില്‍ ഒമ്പതു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും. കഴിഞ്ഞവര്‍ഷം ഗുജറാത്തിലെ നദിയാദില്‍ 100ലും 200ലും വെള്ളി. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ മൂന്ന് റെക്കോഡിട്ട് വ്യക്തിഗത ചാമ്പ്യനായിരുന്നു.

ലോങ്ജമ്പ‌് യോഗ്യതാ റൗണ്ടിൽ മീറ്റ‌് റെക്കോഡിനേക്കാൾ (6.05 മീറ്റർ) മെച്ചപ്പെട്ട പ്രകടനമായിരുന്നു (6.08 മീറ്റർ) നാട്ടിക ഗവ. ഫിഷറീസ‌് സ‌്കൂളിലെ പ്ലസ‌്ടുക്കാരിയുടേത‌്.




 




 


പ്രധാന വാർത്തകൾ
 Top