14 October Monday

അമൻ സെഹ്‌രാവത്തിന്‌ വെങ്കലം; പാരിസ്‌ ഒളിമ്പിക്‌സ്‌ ഗുസ്‌തിയിൽ ഇന്ത്യയ്‌ക്ക്‌ ആദ്യ മെഡൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

PHOTO: X

പാരിസ്‌ > പാരിസ്‌ ഒളിമ്പിക്‌സ്‌ ഗുസ്‌തിയിൽ ഇന്ത്യയ്‌ക്ക്‌ ആദ്യ മെഡൽ. പുരുഷൻമാരുടെ 57 കിലോഗ്രാം ഗുസ്‌തിയിൽ അമൻ സെഹ്‌രാവത്ത്‌ വെങ്കലം നേടി. ഈ മെഡലോടെ ഇന്ത്യയുടെ പാരിസിലെ ആകെ മെഡൽ നേട്ടം ആറായി.

പ്യൂർട്ടോ റിക്കൻ താരം ഡാരിയൻ ക്രൂസിനെ തോൽപ്പിച്ചാണ്‌ അമൻ വെങ്കലം നേടിയത്‌. സെമിഫൈനലിൽ നിർദയം പരാജയപ്പെട്ടെങ്കിലും വെങ്കലത്തിനായുള്ള മത്സരത്തിൽ ആധികാരിക പ്രകടനമായിരുന്നു അമൻ പുറത്തെടുത്തത്‌. സ്‌കോർ: 12-5


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top