18 September Wednesday

​ഗോളടിച്ച് ക്രിസ്റ്റ്യാനോ: അൽ നസർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

റിയാദ് > ​ഗോളടിച്ചും ​ഗോളടിപ്പിച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോ കളം നിറഞ്ഞപ്പോൾ അൽ നസർ സൗദി സൂപ്പർ കപ് ഫൈനലിലെത്തി. സൗദിയിലെ അബഹയിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ അൽ തവൂനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് അൽ നസർ വീഴ്ത്തിയത്. ശനിയാഴ്ച രാത്രി 7.15ന് നടക്കുന്ന ഫൈനലിൽ അൽ ഹിലാലാണ് അൽ നസറിന്റെ എതിരാളികൾ.

കളിയുടെ എട്ടാം മിനിറ്റിലാണ് ആദ്യ ​ഗോൾ പിറന്നത്. ക്രിസ്റ്റ്യാനോയുടെ അസിസ്റ്റിൽ അയ്മൻ യഹ്യയാണ്​ ​ഗോൾ നേടിയത്. 57ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ​ഗോൾ. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ അൽ നസറിന്റെ മാഴ്സെലോ ബ്രൊസോവിച്ച് ചുവപ്പുകാർഡ് കണ്ട് പുറത്തായി. മൂന്നാം സൂപ്പർ കപ്പ് കിരീടമാണ് അൽ നസർ ലക്ഷ്യമിടുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top