20 May Friday

ആഫ്രിക്കൻ നേഷൻസ് കപ്പ് : ഈജിപ്ത് കുതിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

മുഹമ്മദ് സലാ image credit Confederation of African Football twitter



യോണ്ടെ
ഷൂട്ടൗട്ടിൽ നിർണായക പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് സ്റ്റാർ സ്‌ട്രൈക്കൽ മുഹമ്മദ് സലാ ഈജിപ്തിനെ ക്വാർട്ടറിലെത്തിച്ചു. ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ ഐവറി കോസ്റ്റിനെ 5–4 നാണ് മറികടന്നത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും ഗോളടിച്ചില്ല.

ഐവറി കോസ്റ്റിന്റെ പ്രതിരോധക്കാരൻ എറിക് ബെയ്ലി പെനൽറ്റി നഷ്ടപ്പെടുത്തിയതാണ് ഏഴുതവണ ചാമ്പ്യൻമാരായ ഈജിപ്തിന് നേട്ടമായത്. ക്വാർട്ടറിൽ മൊറോക്കോയാണ് എതിരാളി. മലാവിയെ 2-–1ന് കീഴടക്കിയാണ് മൊറോക്കോ അവസാന എട്ടിൽ ഇടം പിടിച്ചത്. മാലിയെ ഷൂട്ടൗട്ടിൽ അട്ടിമറിച്ച് ഇക്വടോറിയൽ ഗിനി (6-–5) ക്വാർട്ടറിലേക്ക് കുതിച്ചു. നാളെയും മറ്റന്നാളുമാണ് ക്വാർട്ടർ മത്സരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top