19 May Thursday

ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ : സലാ രക്ഷകൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022


യോണ്ടെ
മുഹമ്മദ്‌ സലായുടെ ഗോളിൽ ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോളിൽ ജീവൻ വീണ്ടെടുത്ത്‌ ഈജിപ്‌ത്‌. നിർണായകമായ മത്സരത്തിൽ സലായുടെ ഒറ്റഗോളിൽ ഗിനിയ ബിസാവുവിനെ തോൽപ്പിച്ചു. ഗ്രൂപ്പ്‌ ഡിയിൽ തുടർച്ചയായ രണ്ടാം ജയത്തോടെ നൈജീരിയ പ്രീ ക്വാർട്ടറിൽ കടന്നു. സുഡാനെ 3–-1ന്‌ തകർത്തു. ആദ്യകളിയിൽ ഈജിപ്‌തിനെ തോൽപ്പിച്ചിരുന്നു നൈജീരിയ. നൈജീരിയക്ക്‌ ആറും ഈജിപ്‌തിന്‌ മൂന്ന്‌ പോയിന്റാണ്‌. ബുധനാഴ്‌ച സുഡാനെ മറികടന്നാൽ ഏഴുവട്ടം ചാമ്പ്യൻമാരായ ഈജിപ്‌ത്‌ അവസാന പതിനാറിലെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top