09 October Wednesday

അമേരിക്കന്‍ ഡ്രോണ്‍ ഹൂതികള്‍ വെടിവെച്ചിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

മനാമ > അമേരിക്കന്‍ സൈന്യത്തിന്റെ എംക്യു 9 റീപ്പര്‍ ഡ്രോണ്‍ യെമനിലെ ഹൂതി മിലിഷ്യ വെടിവെച്ചിട്ടു. വടക്കന്‍ പ്രവിശ്യയായ സാദയിലാണ് ഡ്രോണ്‍ വെടിവെച്ചിട്ടതെന്ന് ഹൂതികള്‍ തിങ്കളാഴ്ച അറിയിച്ചു. യെമിനിലെ അല്‍മസീറ ടിവി ഡ്രോണിന്റെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍, സംഭവത്തില്‍ യുഎസ് സൈന്യം പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ തങ്ങള്‍ വെടിവെച്ചിടുന്ന 11ാമത്തെ യുഎസ് ഡ്രോണാണിതെന്ന് ഹൂതികള്‍ അല്‍ മാസിറ ടിവിയില്‍ പറഞ്ഞു. ഞായറാഴ്ച ചെങ്കടല്‍ തുറമുഖമായ യെമനിലെ ഹൊദയ്ദയില്‍ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ടത്. കാര്യമായ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമായ സഅദയുടെ കിഴക്കന്‍ ഭാഗത്താണ് ഡ്രോണ്‍ വെടിവെച്ചിട്ടതെന്ന് ഹൂതികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

അല്‍ ഹുദൈദ തുറമുഖത്തിലെ ഒരു തൊഴിലാളിയും പവര്‍ സ്‌റ്റേഷനിലെ മൂന്ന് എഞ്ചിനീയര്‍മാരും ഉള്‍പ്പെടെ നാല് പേരാണ് മരിച്ചതെന്നും അല്‍ഹാലി പവര്‍ സ്‌റ്റേഷന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആളുകള്‍ക്കായി രക്ഷാപ്രവര്‍ത്തന, എമര്‍ജന്‍സി ടീമുകള്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്നും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top