21 May Tuesday

ലോക വൃക്ക ദിനത്തിന്റെ ഭാഗമായി സൗജന്യ വൃക്ക രോഗ നിർണയവും, ബോധവൽകരണവും

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019

ജിദ്ദ> ലോക വൃക്ക ദിനത്തിന്റെ ഭാഗമായി മാക്സ് കിഡ്നി ഫൗണ്ടേഷൻ ആലുങ്ങൽ, അൽ റയാൻ ഇന്റർനാഷണൽ പോളിക്ലിനിക്‌ ന്റെ സഹകരണത്തോടു കൂടെ ജിദ്ദയിലെ ഷറഫിയ്യയിൽ വെച്ച്, മാർച്ച് 15 ന്  വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 .30 വരെ , ഡോ വിനീത പിള്ളയുടെ നേതൃത്തോത്തിൽ സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പും, ആരോഗ്യ സെമിനാറും നടത്തപ്പെടുന്നു. പൊതുജനങ്ങൾക്ക് ഏറെ ഉപകാര പ്രദമായ ആരോഗ്യ സെമിനാറിന് ജിദ്ദയിലെ ആരോഗൃ ട്രൈനെർ കബീർ കൊണ്ടോട്ടി നേതൃത്വം വഹിക്കും.

നമ്മുടെ നാട്ടിൽ ക്രമാധീതമായി വർധിച്ചു കൊണ്ടിരിക്കുന്ന വൃക്ക രോഗികൾക്ക് സ്വാന്തനവും  തണലുമാകാനും , അവർക്കു സഹായങ്ങൾ എത്തിക്കാനും , ബോധ വൽക്കരണ പരിപാടികളിലൂടെ  വൃക്ക രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നീ ലക്ശ്യങ്ങളോടെ  തുടക്കം കുറിച്ച  മാക്സ് കിഡ്‌നി ഫൗണ്ടേഷൻ ആലുങ്ങൽ , 2018  വർഷത്തിൽ  ഒരു ദിവസം ഒന്ന് എന്ന അനുപാദത്തിൽ 365 ദിവസവും ഡയാലിസിസ് ചെയ്തു കൊടുക്കുക എന്നുള്ള മാക്സ് കിഡ്നി ഫൗണ്ടേഷൻ പദ്ധതി ആയിരുന്ന "ഒരു ദിവസം ഒരു ഡയാലിസിസ് വിപ്ലവം , 2018 വർഷം അവസാനിച്ചപ്പോൾ സുമനസുകളുടെ സഹായത്താൽ 743 ഡയാലിസിസ് ചെയ്തു കൊടുക്കാൻ സാധിച്ചു. രോഗികളുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയും, ജനപിന്തുണയിൽ ആത്മവിശ്വാസം അർപ്പിച്ചും 2019-ൽ മിഷൻ1000; അതായതു 2019 വർഷത്തിൽ ആയിരം ഡയാലിസിസ് എന്ന പദ്ധതിയുമായി  മുൻപോട്ടു പോവുന്നു.

ഏതു സമ്പന്നനെയും പാവപെട്ടവനാകുന്ന വൃക്ക രോഗം, അതിന്റെ സാധ്യതകൾ നേരത്തെ കണ്ടെത്താൻ സാധിച്ചാൽ ചികിൽസിച്ചു മാറ്റാൻ കഴിയുന്ന ഒന്നാണ്. പ്രവാസികൾക്കിടയിലും യുവാക്കൾക്കിടയിലും കൂടുതലായി കണ്ടുവരുന്ന ഈ രോഗം, അതിന്റെ സാദ്ധ്യതകൾ ഇല്ല എന്ന് ഉറപ്പു വരുത്തുന്നതിനും , വൃക്ക രോഗത്തെ എങ്ങിനെ തടയാം എന്നുള്ളതിനും, ആരോഗ്യകരമായ ജീവിതം എങ്ങിനെ ആവാം എന്നുള്ളതിനുള്ള നിർദേശങ്ങൾക്കും  ഈ ക്യാമ്പ് ജിദ്ദയിലെ പ്രവാസികൾ ഉപയോഗപ്പെടുത്തണമെന്ന്  സംഘാടകർ ജിദ്ദയിലെ സഫിറോ ഫൈൻ ഡൈനിങ്ങിൽ നടന്ന വാർത്ത സമ്മേളനത്തിൽ അഭ്യർത്ഥിച്ചു . മാക്സ് കിഡ്നി ഫൌണ്ടേഷൻ ചെയർമാൻ ഇർഷാദ്.എം , ജിദ്ദയിലെ കോർഡിനേറ്റർ മാരായ മുനീർ എ .പി , ഷംസുദ്ധീൻ കെ.കെ , സകീർ ഹുസ്സൈൻ, ആസിഫ് എം.കെ , സൈഫുദ്ധീൻ ചേരിക്കല്ലൻ , അൽ-റയാൻ ഇന്റർനാഷണൽ പോളിക്ലിനിക്‌ എംഡി .ഷുഹൈബ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഇസ്ഹാഖ്, സഫിറോ ഫൈൻ ഡൈനിങ്ങ് മാനേജർ ആഷിക് എന്നിവർ വാർത്ത സമ്മേളത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top