19 May Sunday

സമാധാന ശ്രമങ്ങൾക്കുള്ള ഇടപെടലിന് കുവൈറ്റ് അമീറിന് ലോക ബാങ്കിന്റെ ആദരവ്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 16, 2019

കുവൈറ്റ് സിറ്റി> ആഗോള തലത്തിൽ നടത്തിയ സാമൂഹ്യ സാമ്പത്തിക സമാധാന പ്രവർത്തങ്ങൾക്കുള്ള ഇടപെടലിന് കുവൈറ്റ് അമീർ സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്  അംഗീകാരം. ലോക ബാങ്കാണ് കുവൈറ്റ് അമീറിനുള്ള ആദരവ് പ്രഖ്യാപിച്ചത്. ഒരു രാജ്യത്തെ ഭരണാധികാരിക്കായി ലോക ബാങ്ക് നൽകുന്ന ആദ്യത്തെ അവാർഡാണ് ഇത്.

കഴിഞ്ഞ ദിവസം  അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണിൽ കുവൈത്ത് ധനകാര്യ മന്ത്രി ഡോ. നായിഫ് അൽ  അൽ ഹജ്റുഫിൻറെ സാന്നിധ്യത്തിൽ നടത്തിയ പത്ര  സമ്മേളനത്തിലാണ്  ലോക ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് പ്രസിഡൻറ് ക്രിസ്റ്റാലിന ജോർജിയേവ ഈ പ്രഖ്യാപനം നടത്തിയത്. സാമാധാന ശ്രമങ്ങൾക്കും സാമൂഹ്യ ഇടപെടലിനും രണ്ടു വര്ഷം മുമ്പ് ഐക്യരാഷ്ത്ര സഭയും കുവൈറ്റ് അമീറിനെ ആദരിച്ചിരുന്നു. പുരസ്ക്കാരം ലോക ബാങ്ക് പ്രതിനിധികൾ കുവൈറ്റിലെത്തി അമീറിന് കൈമാറും.


 


പ്രധാന വാർത്തകൾ
 Top