05 April Sunday

തൊഴില്‍ കേസുകള്‍ തീര്‍പ്പുകല്‍പിക്കുന്നതില്‍ വന്‍ വര്‍ധന

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

ദമ്മാം> തൊഴില്‍ കേസുകളില്‍ തീര്‍പ്പാക്കുന്നതില്‍ വന്‍ വര്‍ധന. കഴിഞ്ഞ മാസം രാജ്യത്തിന്റെ വിവിധ തൊഴില്‍ കോടതികളില്‍ 4199 കേസുകളില്‍ വിധി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 124 ശതമാനത്തിന്റ വര്‍ധയാണ്.

 തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കേസുകളിലും തീര്‍പ്പു കല്‍പിച്ചത്. ശരാശരി 69 കേസുകളില്‍ വിധി പുറപ്പെടുവിക്കുന്നുണ്ട്. രാജ്യത്ത് തൊഴില്‍ കേസുകള്‍ നീണ്ടു പോവുന്നതായി വ്യാപകമായ പരാതിയാണ് ഉയര്‍ന്നിരുന്നത്.

ഇത് കണക്കിലെടുത്ത് കേസുകളില്‍ വേഗത്തില്‍ തീര്‍പു കല്‍പിക്കുന്നതിനു മുന്തിയ പരിഗണനയാണ് നല്‍കുന്നത്.

 


പ്രധാന വാർത്തകൾ
 Top