25 May Monday

ഇരിട്ടിയിൽ മരത്തടിക്കടത്ത്‌ പിടിച്ചു; ഭയന്നോടിയ ആൾ പുഴയിൽ ചാടി

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020

ഇരിട്ടി> പച്ചക്കറിയുടെ മറവില്‍ പിക്കപ്പ് ലോറിയില്‍ ഈട്ടി മരത്തടികള്‍ ഒളിപ്പിച്ചു കടത്തുന്നതി നിടയില്‍   പൊലീസിനെ കണ്ട് ഭയന്നോടിയ ഒരാള്‍ ഇരിട്ടി പാലത്തിനു മുകളില്‍ നിന്ന് പുഴയിലേക്ക് ചാടി. ഫയര്‍ഫോഴ്‌സും  പൊലീസും ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാടത്തില്‍   അഡിഷണല്‍ എസ്‌ഐ പി മാത്യു വാഹനപരിശോധനയ്ക്കിടെ   കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്ന്  പൊലീസ് വാഹനത്തെ പിന്തുടരുകയായിരുന്നു. ഇതോടെ  ഇരിട്ടി പാലത്തിനു സമീപം വാഹനം നിര്‍ത്തി  രണ്ടുപേര്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇരിട്ടി പുതിയ പാലത്തിലേക്ക് ഓടിക്കയറി.  അതിലൊരാളാണ് പുഴയിലേക്ക് ചാടിയത് .രണ്ട് പേരും കര്‍ണാടക സ്വദേശികളാണ്.ലോറി ഡ്രൈവര്‍ ദിലീപ് (35) സോമവാര്‍പേട്ട സ്വദേശിയാണ്. പുഴയില്‍ ചാടിയ ആബിദ് (35 ) വീരാജ് പേട്ട സ്വദേശിയാണ്.ഇയാളുടെ കാലിന്‌ പരിക്കേറ്റിട്ടുണ്ട്‌.

. കര്‍ണാടകത്തില്‍ നിന്നു് തലശ്ശേരിയിലേക്കാണ് മരത്തടികള്‍  കൊണ്ടുപോകുന്നതെന്നാണ് ഇവരുടെ മൊഴി . ആറ് മരതടികളാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്.


പ്രധാന വാർത്തകൾ
 Top