ലണ്ടൻ> വനിതാദിനത്തോടനുബന്ധിച്ചു കേരളത്തിലെ പൊതു രംഗത്ത് ശ്രദ്ധേയരായ വനിതകളെ പങ്കെടുപ്പിച്ചു എൽഡിഎഫ് യുകെ & അയർലണ്ട് വനിതാവിചാരം പരിപാടി സംഘടിപ്പിക്കുന്നു. ശനിയാഴ്ച (മാർച്ച് 13) ഉച്ചയ്ക്ക് മൂന്നിനു നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരത്തെ യുവ മേയർ ആര്യ രാജേന്ദ്രൻ, കേരളാ വനിതാ കോൺഗ്രസ് (എം ) സംസ്ഥാന പ്രസിഡന്റും കോട്ടയം ജില്ലാപഞ്ചായത്തു പ്രസിഡന്റുമായ നിർമ്മല ജിമ്മി ,സുപ്രീംകോടതി അഭിഭാഷകയും പ്രമുഖ ആക്ടിവിസ്റ്റുമായ രശ്മിത രാമചന്ദ്രൻ ,എസ്എഫ്ഐ മുൻ നേതാവും അധ്യാപികയുമായ അമൃത റഹീം എന്നിവരാണ് പങ്കെടുക്കുക.
ഇന്ത്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർധിച്ചു വരുന്ന അക്രമങ്ങളും അതിനെതിരെ ഇടതുപക്ഷപുരോഗമനപ്രസ്ഥാനങ്ങൾ നടത്തുന്ന പോരാട്ടങ്ങളെ കുറിച്ചും വനിതാനേതാക്കൾ യോഗത്തിൽ സംസാരിക്കും. സ്ത്രീസുരക്ഷയിൽ എന്തുകൊണ്ടാണ് കേരളം വ്യത്യസ്തമാവുന്നതെന്നും ഇടതുപക്ഷസർക്കാർ സ്ത്രീസുരക്ഷയ്ക്കും ശാക്തീകരണത്തിനും സമത്വത്തിനും വേണ്ടി നടത്തിയ ഇടപെടലുകളും ഇനി വരുന്ന സർക്കാരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതും ചർച്ചാവിഷയമാവും. സൈബർലോകത്തു സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അതിനെ നേരിടാൻ നിലവിലുള്ള നിയമങ്ങളുടെ പരിമിതി എന്ന വിഷയങ്ങളിലും ചർച്ചകൾ നടക്കും. നിയമസഭാതിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ സ്ഥാനാര്‍ഥിപ്പട്ടികയിൽ വനിതകൾക്ക് നൽകിയ അവസരത്തെക്കുറിച്ചും ചർച്ചകൾ പ്രതീക്ഷിക്കാം.
ഓൺലൈൻ ആയി zoom meeting Platform-ൽ നടക്കുന്ന പരിപാടി അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC ) ഫേസ്ബുക്ക് പേജിൽ (www.facebook.com/cpimaic/live ) തത്സമയം കാണാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..