23 January Wednesday

വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈത്തിലും വനിതകളുടെ ഐക്യനിര

വെബ് ഡെസ്‌ക്‌Updated: Friday Jan 4, 2019

കുവൈറ്റ് സിറ്റി > നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീ സമത്വത്തിനും വേണ്ടി കേരളമാകെ തീര്‍ത്ത  ചരിത്ര സംഭവമായി മാറിയ വനിത മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കുവൈത്തിലെ വനിതകളുടെ സാംസ്‌കാരിക കൂട്ടായമയായ വനിതാ വേദി കുവൈറ്റ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സില്‍ സ്‌ത്രീകളുടെ നിറഞ്ഞ പങ്കാളിത്തം. ചരിത്രമുന്നേററത്തില്‍ നിന്നും പ്രവാസികളിയത് കൊണ്ട് മാത്രം മാറിനില്‍ക്കാന്‍ കഴിയില്ല എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു സദസ്സ്. നവേത്ഥാന ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ കുവൈത്തിലെ വിവിധ തുറകളില്‍ നിന്നുള്ള നൂറ് കണക്കിന് വനിതകള്‍ പങ്കെടുത്തു. രാഷ്ട്രീയ സംഘടനാ വ്യത്യാസം മറന്നു കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളുടെ സജീവ സാന്നിധ്യം മതിലുയര്ത്തുന്ന മുദ്രാവാക്യം ശരിവെക്കുന്നതായി.

നവോത്ഥാന പ്രതിഞ്ജ വനിതാ മതില്‍ സന്ദേശം, സംഗീത ശില്‍പം  എന്നിവ പരിപാടിക്ക് ആവേശം നല്‍കി. അബാസിയ കലാസെന്ററില്‍ നടന്ന ചടങ്ങില്‍ വനിതാ വേദി കുവൈറ്റ് പ്രസിഡണ്ട് രമാ അജിത് അദ്ധ്യക്ഷയായിരുന്നു ജനറല്‍ സെകട്ടറി ഷെറിന്‍ ഷാജു സാമൂഹ്യ പ്രവര്‍ത്തക സുജീമീത്തല്‍ ഷേര്‍ലി ശശിരാജ്, സുമിത വിശ്വനാഥ്, ബിന്ദു ദിലീപ്, സജിതസ്‌കറിയ, സുമതി ബാബു, നിമിഷരാജേഷ് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യൂ എന്നിവര്‍ സംസാരിച്ചു അകാലത്തില്‍ മരണപ്പെട്ട കേരളത്തിന്റെ സമര തേജസ് സൈമണ്‍ ബ്രിട്ടോക്ക് ചടങ്ങ് അദാരാജലികള്‍ അര്‍പ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top