14 August Friday

സംഘര്‍ഷാനന്തര സാഹചര്യം; സ്ത്രീകള്‍ക്ക് നീതി പ്രത്യേക പരിഗണന: വെര്‍ച്വല്‍ പാനല്‍ ചര്‍ച്ച

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020

ദുബായ്> സംഘര്‍ഷാനന്തര സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്നതു സംബന്ധിച്ച് യു എ ഇ യിലേയും, കാനഡയിലേയും ഐക്യരാഷ്ട്രസഭയിലേക്കുള്ള സ്ഥിരം ദൗത്യങ്ങളും, ജോര്‍ജ്ടൗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വിമന്‍, പീസ് ആന്‍ഡ് സെക്യൂരിറ്റി, ജി.ഐ.ഡബ്ല്യു.പിഎസ്  എന്നിവര്‍  ചേര്‍ന്ന് ഉന്നതതല വെര്‍ച്വല്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു.

'സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നീതിയും നിയമവാഴ്ചയും നിര്‍ണായക ഘടകങ്ങളാണ്. സ്ത്രീകളെയും പെണ്‍കുട്ടികളെയും പൂര്‍ണ്ണമായും ന്യായമായും ഉള്‍പ്പെടുത്തിയുള്ള പുതിയ ഭരണഘടനകള്‍, നിയമനിര്‍മ്മാണ പരിഷ്‌കാരങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ ഇത് കൈവരിക്കാനാകൂ'; യുഎഇ യിലെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ലാന നുസിബെ പറഞ്ഞു. സ്ത്രീകള്‍ക്ക് മുന്തിയ പരിഗണന അറബ് സമൂഹം എക്കാലവും ഉറപ്പാക്കിയിട്ടുണ്ട്. 

സ്ത്രീകള്‍ നേരിടുന്ന അനീതി, അസമത്വങ്ങള്‍, ലിംഗവിവേചനം ഇവ അടിത്തട്ടു മുതല്‍ ഇല്ലാതാക്കിയാലേ രാജ്യം സമാധാനത്തിലേക്കും സ്ഥിരതയിലേക്കും എത്തുകയുള്ളൂ എന്ന കാഴ്ചപ്പാട് സ്ത്രീകള്‍ക്ക് സമൂഹം നല്‍കേണ്ട ആദരവിനെയാണ്  അടയാളപ്പെടുത്തുന്നത്.

കാനഡയിലെ വനിതാ- സമാധാന- സുരക്ഷ അംബാസഡര്‍ ജാക്വലിന്‍ ഓ നീല്‍ യുഎഇയില്‍ നിന്നുള്ള  പ്രതിനിധിസംഘത്തെ പ്രത്യേകം അഭിനന്ദിച്ചു. യുദ്ധാനന്തര പുനര്‍നിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്ക് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇരുപത് വര്‍ഷം മുമ്പത്തെ സ്ത്രീകള്‍, സമാധാനം- സുരക്ഷ എന്നിവ സംബന്ധിച്ച സുരക്ഷാ കൗണ്‍സില്‍ പ്രമേയം 1325 (2000), യുഎന്‍ അംഗീകരിച്ചതിനുശേഷം അന്താരാഷ്ട്ര സമൂഹം എത്രത്തോളം എത്തിയിരിക്കുന്നുവെന്ന് വിലയിരുത്തുന്നതിനുമുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായി, യുഎഇയും ജിഐഡബ്ല്യുപിഎസും ആതിഥേയത്വം വഹിക്കുന്ന പരമ്പരയിലെ മൂന്നാമത്തേതായിരുന്നു  വെര്‍ച്വല്‍ പാനല്‍ ചര്‍ച്ച.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top