12 December Thursday

വയനാടിന് കൈത്താങ്ങായി ബാലവേദി കുവൈത്ത്: ധനസഹായം മന്ത്രി കെ എൻ ബാലഗോപാലിന് കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

കുവൈത്ത്  സിറ്റി > ബാലവേദി കുവൈത്തിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിന് വേണ്ടി നടത്തിയ "ലെസ് ചോക്ലേറ്റ് മോർ ചാരിറ്റി"ക്യാമ്പയിൻ വിജയകരമായി പൂർത്തീകരിച്ചു.ബാലവേദി അംഗങ്ങളായ കുട്ടികളുടെ സമ്പാദ്യ കുടുക്കയിലൂടെ നാലു മേഖലകളിൽ നിന്നായി 178678 രൂപ സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

ധനസഹായം കെഎസ്എഫ്‌ഇ പ്രവാസിമീറ്റിനായി കുവൈത്തിൽ എത്തിയ ധന മന്ത്രി കെ എൻ ബാലഗോപാലിന് ബാലവേദി കുവൈത്ത്  ഭാരവാഹികളായ, നന്ദന ലക്ഷ്മി, മഴ ജിതേഷ്, നിരുപമ നിരഞ്ജന, ലിയാൻ ജോൺ ലിനിഷ്, ദേവനന്ദ ബിനു, ആഗ്നസ് എന്നിവർ ചേർന്ന് കൈമാറി. ചടങ്ങിൽ ബാലവേദി കുവൈത്ത്  രക്ഷാധികാരി കൺവീനർ രജീഷ് സി, കോർഡിനേറ്റർ ശങ്കർ റാം,കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top