09 November Saturday

വയനാടിനായ്‌ കൈകോർത്ത് ഖസീം പ്രവാസി സംഘം

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ബുറൈദ > വയനാട് ദുരന്തത്തിൽപെട്ടവർക്കായി കേരള സർക്കാർ നടത്തുന്ന പുനഃരധിവാസ പ്രവർത്തനങ്ങൾക്ക് ഖസീം പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്. ഖസീം പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബവേദിയുടേയും ബാലവേദിയുടേയും സഹകരണത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഖസീം പ്രവാസി സംഘം കേന്ദ്ര കമ്മറ്റി അംഗങ്ങളായ അജ്മൽ പാറക്കൽ, സതീഷ് ആനക്കയം, നൗഷാദ് കരുനാഗപ്പള്ളി എന്നിവരിൽ നിന്നും മുഖ്യമന്ത്രി ഫണ്ട് ഏറ്റുവാങ്ങി.

ദുരന്ത മുഖത്തും രാഷ്രീയത്തിന്റെ പേരിൽ രാജ്യത്തെ ജനതയെ വേർതിരിച്ചു കാണുന്ന കേന്ദ്ര സർക്കാരിന്റെ സമീപനം അപലപനീയമാണ്. കേന്ദ്രത്തിന് താല്പര്യമുള്ള സംസ്ഥാനങ്ങളിൽ നഷ്ടങ്ങളുടെ ഒരു കണക്കും പറയാതെ തന്നെ സഹായങ്ങളുമായി മുന്നോട്ട് വന്നത് കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണനയാണ്. കേന്ദ്ര സർക്കാരിന്റെ ഇത്തരം നടപടിയിൽ ഖസീം പ്രവാസി സംഘത്തിന്റെ പ്രതിഷേധം  രേഖപ്പെടുത്തുന്നതായും രക്ഷാധികാരി സമിതി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top