കുവൈത്ത് സിറ്റി > വയനാട്ടിലെ ചൂരൽമലയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ പ്രകൃതിദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി കുവൈത്തിലെ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ്മയായ കേരള മെഡിക്കൽ ഫോറം (കെഎംഎഫ്). കുവൈത്ത് ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന വിവിധ ആരോഗ്യപ്രവർത്തകരിൽനിന്നും സമാഹരിച്ച ആദ്യഗഡുവായ 1,51,550 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചതായി ഭാരവാഹികൾ അറിയിച്ചു. പ്രയാസങ്ങളും ദുരിതങ്ങളും നേരിടുന്നവർക്ക് ആരോഗ്യപ്രവർത്തകരുടെ അകമഴിഞ്ഞ സേവനം തുടർന്നും ഉണ്ടാവുമെന്നും കെഎംഎഫ് പ്രസിഡന്റ് ഗീത സുദർശൻ, ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ് എന്നിവർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..